Deshabhimani

പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 05:59 PM | 0 min read

വയനാട് > പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ. സർവകലാശാല ക്യാമ്പസ്സിൽ ആകെയുള്ള 25 സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ പ്രസിഡൻ്റായി സഹീർ അനസ്, ജനറൽ സെക്രട്ടറിയായി ബിസ്മി കെ എം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി സായന്ത് സുരേഷ്, കാതറിൻ, രേവതി ഷാജി തുടങ്ങിയവരെ തെരഞ്ഞെടുത്തു.

നട്ടാൽ മുളക്കാത്ത നുണയുമായി എസ്എഫ്ഐയെ തകർക്കാൻ കരാറെടുത്ത് പ്രവർത്തിച്ച വലതുപക്ഷ മാധ്യമങ്ങളുടെ ജീർണിച്ച പ്രവർത്തനത്തിനും വിദ്യാർഥികൾ നൽകിയ മറുപടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home