Deshabhimani

ഇത് ചരിത്രം ; കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവനും പെൺകുട്ടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 11:38 PM | 0 min read

കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ കാലത്തിൻ്റെ അടയാളമായി മുഴുവൻ സീറ്റിലും പെൺകുട്ടികളാണ് വിജയം നേടിയത്. തെരഞ്ഞെടുപ്പിൽ 7ൽ7  സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 5ൽ 5 സീറ്റും, സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 10 ൽ 8 സീറ്റും, എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 15 ൽ 13 സീറ്റും എസ്.എഫ്.ഐ വിജയിച്ചു.

'പെരുംനുണകൾക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സർവകലാശാല യൂണിയൻ്റെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥി യൂണിയൻ്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവൻ പെൺകുട്ടികളെയാണ് എസ്.എഫ്.ഐ മത്സരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ളത്. വ്യത്യസ്തമായ ഒരു തീരുമാനത്തിൻ്റെ ചരിത്ര സാക്ഷ്യമായും ഈ തെരഞ്ഞെടുപ്പ് മാറി.

സർവകലാശാല യൂണിയൻ ചെയർ പേഴ്‌സണായി കൊല്ലം എസ്.എൻ കോളേജിലെ സുമി എസ്, ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു, വൈസ് ചെയർ പേഴ്സൺമാരായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അബ്‌സൽന എൻ, ആലപ്പുഴ എസ്.ഡി കോളേജിലെ ആതിര പ്രേംകുമാർ, തിരുവനന്തപുരം വാഴിച്ചാൽ ഇമ്മാനുവൽ കോളേജിലെ നന്ദന എസ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായി നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളേജിലെ അനന്യ എസ്, കൊല്ലം ടി.കെ.എം കോളേജിലെ അഞ്ജനദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐയുടെ ഉജ്വല വിജയത്തിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും, വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർത്ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു

വൈസ് ചെയർപേഴ്സൺമാരായ നന്ദന എസ് കുമാർ, ആതിര പ്രേം കുമാർ, അബ്സൽന എൻ ജോയിന്റ് സെക്രട്ടറിമാരായ അനന്യ എസ്, അഞ്ജന ദാസ്

 



deshabhimani section

Related News

View More
0 comments
Sort by

Home