24 October Thursday

വിസി നൽകിയ പാനൽ വെട്ടി: കേരള സെനറ്റിൽ ആർഎസ്‌എസ്‌ ബന്ധമുള്ള 2 പേരെ ഗവർണർ ഉൾപ്പെടുത്തി

സ്വന്തം ലേഖകൻUpdated: Friday Aug 2, 2019

തിരുവനന്തപുരം> ആർഎസ്‌എസ്‌ ബന്ധമുള്ള രണ്ടുപേരെ ഗവർണർ കേരള സർവകലാശാലാ സെനറ്റ്‌ അംഗങ്ങളാക്കി. സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം മലയാളം പ്രെഫ. ഡോ. എ എം ഉണ്ണികൃഷ്ണൻ, സർവകലാശാലയ്‌ക്ക്‌ പുറത്തുനിന്നുള്ള  പ്രതിനിധിയായി പാലോട്‌ ബോട്ടാണിക്കൽ ഗാർഡനിലെ ശാസ്‌ത്രജ്‌ഞൻ വിനോദ്‌ ടി ജി നായർ എന്നിവരെയാണ്‌ ഗവർണർ അംഗങ്ങളാക്കിത്‌. സർവകലാശാല നൽകിയ പട്ടികയിൽനിന്ന്‌ രണ്ടു പേരെ  ഒഴിവാക്കിയശേഷമാണ്‌ ഇവരെ ഉൾപ്പെടുത്തിയത്‌. ഇരുവരും ബിജെപി–-ആർഎസ്‌എസ്‌ ബന്ധമുള്ളവരാണ്‌.

അക്കാദമിക്‌ മേഖലയിൽനിന്ന്‌ രണ്ട്‌, കലാകായിക മേഖലയിൽനിന്ന്‌ ഒന്നു വീതം വിദ്യാർഥി പ്രതിനിധികളെയും  വിവിധ മേഖലകളിൽ നിന്ന്‌ 12 പേരെയുമാണ്‌ സെനറ്റിലേക്ക്‌ ഗവർണർ നിർദേശിച്ചത്‌.  വൈസ്‌ ചാൻസലർ നൽകുന്ന പട്ടിക അംഗീകരിക്കുകയാണ്‌ കീഴ്‌വഴക്കം. നിരവധി വിഷയങ്ങളിൽ പുസ്‌തകങ്ങൾ രചിച്ചിട്ടുള്ള   മുൻ സിൻഡിക്കേറ്റ്‌ അംഗം ഷിജൂഖാൻ, അഭിഭാഷകൻ ജി സുഗുണൻ എന്നിവരുടെ പേരുകളാണ്‌ ഒഴിവാക്കിയതെന്നാണ്‌ വിവരം.


പ്രധാന വാർത്തകൾ
 Top