21 August Wednesday

കേരള സർവ്വകലാശാല സെനറ്റിൽ എസ‌്എഫ‌്ഐക്ക‌് ഉജ്ജ്വല വിജയം; പത്തിൽ ഒമ്പതും നേടി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

തിരുവനന്തപുരം> വെള്ളിയാഴ്ച നടന്ന കേരള സർവകലാശാല സെനറ്റ‌് വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം. പത്തിൽ ഒമ്പത‌് സീറ്റു നേടിയാണ‌് എസ‌്എഫ‌്ഐ അഭിമാന വിജയം കരസ്ഥമാക്കിയത‌്. ഒരു സീറ്റ‌് എഐഎസ‌്എഫ‌് നേടി. കഴിഞ്ഞ വർഷം എസ‌്എഫ‌്ഐക്ക‌് ഏഴ‌് സീറ്റും കെഎസ‌്‌യുവിന‌് മൂന്ന‌് സീറ്റുമാണ‌് ഉണ്ടായിരുന്നത‌്.



ശിജിത‌് ശിവസ‌് (മരുതൂർക്കോണം പിടിഎം കോളേജ‌് ഓഫ‌് എഡ്യൂക്കേഷൻ), രാഹുൽ രാജൻ (പാറശാല സിഎസ‌്ഐ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ലീഗൽ സ‌്റ്റഡീസ‌്), എ എസ‌് അനഘ (കാര്യവട്ടം ക്യാമ്പസ‌്), എബി ഷിനു (ലോ അക്കാദമി), എ എ അക്ഷയ‌് (മാവേലിക്കര ബിഷപ‌് മൂർ കോളേജ‌്), ആർ കൃഷ്ണേന്ദു (കായംകുളം എംഎസ‌്എം കോളേജ‌്), മുഹമ്മദ‌് യാസിൻ (ചേർത്തല എസ‌് എൻ), എസ‌് നിധിൻ (കൊല്ലം മിലാത‌് കോളേജ‌് ഓഫ‌് ടീച്ചർ എഡ്യൂക്കേഷൻ), യു പവിത്ര (കായംകുളം എംഎസ‌്എം) എന്നിവരാണ‌് സെനറ്റിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട എസ‌്എഫ‌്ഐ സാരഥികൾ. ലോ അക്കാദമി വിദ്യാർഥി ആർ രാഹുൽ സെനറ്റിൽ എഐഎസ‌്എഫിനെ പ്രതിനിധീകരിക്കും. സർവകലാശാല യൂണിയനിലേക്കും എസ‌്എഫ‌്ഐ പാനൽ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തംഗ വിദ്യാർഥി കൗൺസിലിനെയും തെരഞ്ഞെടുത്തു.

എസ‌്എഫ‌്ഐയെ തകർക്കാൻ സംഘടിതശ്രമം നടക്കുന്ന സാഹചര്യത്തിലാണ‌് സർവകലാശാല വിദ്യാർഥികൾ ഒന്നാകെ പ്രസ്ഥാനത്തെ നെഞ്ചേറ്റിയതെന്നത‌് ശ്രദ്ധേയമാണ‌്. വെള്ളിയാഴ്ച പകൽ സർവകലാശാലയിൽനിന്ന‌് സെക്രട്ടറിയറ്റിലേക്ക‌് നടന്ന ആഹ്ലാദപ്രകടനത്തിൽ നൂറുകണക്കിന‌് വിദ്യാർഥികൾ പങ്കെടുത്തു. എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌്, സെക്രട്ടറി കെ എം സച്ചിൻദേവ‌്, എഐഎസ‌്എഫ‌് സംസ്ഥാന സെക്രട്ടറി അരുൺ, എസ‌്എഫ‌്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അൻവീർ, ആദർശ‌് എം ഷാജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്യാമിലി, റിയാസ‌് വഹാബ‌്, ജെ ജെ അഭിജിത്ത‌്, സർവകലാശാല യൂണിയൻ ചെയർമാൻ എ ആർ റിയാസ‌്, ജനറൽ സെക്രട്ടറി ജി എസ‌് അഞ്ജു, ചെയർപേഴ‌്സൺ അപർണ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top