03 March Wednesday

ഭാവിവീക്ഷണത്തോടെ കേരളം ; അധ്യാപകരും ഗവേഷക വിദ്യാർഥികളും പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021


തിരുവനന്തപുരം
‘ഭാവിവീക്ഷണത്തോടെ കേരളം’  എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ ഓൺലെെനിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ ഒരുക്കം തുടങ്ങി.  കോളേജ് അധ്യാപകരും ഗവേഷക, വിദ്യാർഥി സമൂഹവും പ്രധാന ഭാഗമാകും. ഇതുറപ്പാക്കാൻ  വൈസ്‌ ചാൻസലർമാരുടെ വീഡിയോ കോൺഫറൻസിൽ‌ ധാരണയായി.

ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകൾ, നൈപുണ്യവികസനം, മത്സ്യബന്ധനം–--കൃഷി-–-മൃഗസംരക്ഷണം തുടങ്ങിയവയുടെ ആധുനികവൽക്കരണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ- ഗവേണൻസ് എന്നീ മേഖലകൾക്കാണ്‌  മുൻഗണന. തദ്ദേശ ഭരണം, ഫെഡറലിസം, -വികസനോന്മുഖ ധനവിനിയോഗം എന്നിവയും ചർച്ചയാകും.  വിദ്യാഭ്യാസം, അന്താരാഷ്ട്ര തലത്തിലുള്ള വൈജ്ഞാനിക സഹകരണം തുടങ്ങിയ വിഷയങ്ങളും പ്രത്യേകം ചർച്ച ചെയ്യും.

സാമ്പത്തിക നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ  സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ, വിവിധ സർക്കാർ പ്രതിനിധികൾ, സാമ്പത്തിക ആസൂത്രണ വിദഗ്ധർ തുടങ്ങിയവർ വിവിധ ചർച്ചാ വേദികളിൽ അണിചേരും. 22 രാജ്യങ്ങളിൽനിന്നുള്ള സാമ്പത്തിക, ആസൂത്രണ  വിദഗ്ധരെ സമ്മേളനത്തിൽ ക്ഷണിച്ചു.
‘സൂം’ വഴിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക്‌ സൂമിൽ സെമിനാർ ചർച്ചകളിൽ പങ്കെടുക്കാം. മറ്റുള്ളവർക്ക് ഫെയ്സ്ബുക്ക്, യുട്യൂബ് മാധ്യമങ്ങൾ ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top