20 April Tuesday

എസ്‌എസ്‌എൽസി, 
ഹയർസെക്കൻഡറി പരീക്ഷ തുടങ്ങി ; ആദ്യദിനം എളുപ്പം

സ്വന്തം ലേഖികUpdated: Thursday Apr 8, 2021

എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഇറങ്ങി വരുന്ന കുട്ടികൾ ഫോട്ടോ: മനു വിശ്വനാഥ്


തിരുവനന്തപുരം
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ വ്യാഴാഴ്‌ച തുടങ്ങി. 2497 കേന്ദ്രത്തിലായി 4,22,226- വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയും - 2004 കേന്ദ്രത്തിലായി 76000  പേർ പ്ലസ്‌ടു പരീക്ഷയും എഴുതി. പത്താം ക്ലാസിന്‌ മലയാളം ഒന്നാം പേപ്പറും പ്ലസ്‌ടുവിന്‌  സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക്‌ സർവീസ്‌ ടെക്‌നോളജി, ഇലക്ട്രോണിക്‌ സിസ്റ്റംസ്‌ എന്നിവയുമായിരുന്നു‌ ആദ്യ ദിനം‌.

വെള്ളിയാഴ്‌ച പ്ലസ്‌ടുവിന്‌ പാർട്‌ 2 ലാംഗ്വേജ്‌, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആൻഡ്‌  ഇൻഫർമേഷൻ ടെക്‌നോളജി എന്നീ പരീക്ഷകളും എസ്എസ്‌എൽസിക്ക്‌ ഹിന്ദി/ ജനറൽ നോളജുമാണ്‌ പരീക്ഷ. വിഎച്ച്എസ്‌ഇ പരീക്ഷയും വെള്ളിയാഴ്‌ച ആരംഭിക്കും. എസ്‌എസ്‌എൽസി പരീക്ഷ പകൽ 2.40 മുതലും ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ രാവിലെ 9.40 മുതലും നടക്കും.

എളുപ്പം ആദ്യദിനം
എസ്‌എസ്‌എൽസി, പ്ലസ്‌ടു ആദ്യ പരീക്ഷ പൊതുവേ എളുപ്പമായിരുന്നെന്ന്‌ വിദ്യാർഥികൾ . ക്ലാസുകൾ ഓൺലൈനായി മാത്രം നടന്നതിനാൽ കുട്ടികൾക്ക്‌ പ്രധാനമായും പഠിക്കേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച്‌ നിർദേശം നൽകിയിരുന്നു. ഈ പാഠഭാഗങ്ങളിൽനിന്നാണ്‌ ചോദ്യങ്ങൾ വന്നത്‌. പതിവു രീതിയിൽനിന്ന്‌ വ്യത്യസ്തമായായിരുന്നു ചോദ്യപേപ്പർ. പരമാവധി  മാർക്കിന്റെ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങളാണ്‌ ചോദ്യപേപ്പറിൽ ഉള്ളത്‌. ഇതിൽനിന്ന്‌ വിദ്യാർഥികൾക്ക്‌ പരമാവധി മാർക്കിനുള്ള  ചോദ്യങ്ങൾ തെരഞ്ഞെടുത്ത്‌ ഉത്തരമെഴുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top