05 July Sunday

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത്‌ ഭരണഘടനാവിരുദ്ധം: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

പാലക്കാട്‌> മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട്‌ ഊഹാപോഹങ്ങളും സങ്കൽപ്പങ്ങളും ശാസ്‌ത്രസത്യമെന്ന നിലയിൽ നമ്മുടെ ഭരണാധികാരികൾതന്നെ പ്രചരിപ്പിക്കുന്ന കാലമാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജിയൻ.  ഇങ്ങനെ പ്രചരിപ്പിക്കുന്നത്‌ ഭരണഘടനയുടെ 51 എ യുടെലംഘനമാണെന്ന്‌ അവരെ പഠിപ്പിക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

32 ാമത്‌ സംസ്ഥാന ശാസ്‌ത്ര കോൺഗ്രസ്‌ മുണ്ടൂർ യുവക്ഷേത്രയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത്‌  ഭരണഘടനാ ലംഘനമാണ്‌. യുക്തി സഹമായ ശാസ്‌ത്രവീക്ഷണത്തിൽ സമ്പന്നമായ ചരിത്രമാണ്‌ നമുക്കുള്ളത്‌. എന്നാൽ അതിനെ അപകടപ്പെടുത്തുന്ന പ്രവണത ഉയർന്നുവരുന്നു. ഇതിനെതിരെ ശാസ്‌ത്രരംഗത്തുള്ളവർ ജാഗ്രത പുലർത്തണം. അപകടകരാമയ പ്രവണതകൾ ഉയർത്തുന്ന വക്താക്കൾ ശാസ്‌ത്ര കോൺഗ്രസസിനെ പോലും അതിനുള്ള വേദിയാക്കി മാറ്റും. ശാസ്‌ത്ര വിരുദ്ധമായ അബന്ധങ്ങൾ വിളമ്പിയ ഉദാഹരണങ്ങളുണ്ട്‌. നവോത്ഥാന കാലത്ത്‌ ശാസ്‌ത്രാഭിമഖ്യം ശക്തിപ്പെടുത്താൻ നല്ല ശ്രമമുണ്ടായി.

ശ്രീനാരായണഗരുവിന്റെ ശിഷ്യൻ സഹോദരൻ അയ്യപ്പൻ രചിച്ച ‘സയൻസ്‌ ദശകം’ അതിനു തെളിവാണ്‌. ഗുരുവിന്റെ ‘ദൈവദശക’ത്തിനുശേഷമാണ്‌ ശിഷൃൻ സയൻസ്‌ ദശകം രചിച്ചത്‌. ഇതിൽ ശാസ്‌ത്രത്തിന്റെ പ്രാമാണികതായണ്‌ ഉന്നയിച്ചത്‌. പ്രകൃതി രഹസ്യങ്ങൾ വെളിപ്പെടുത്താൻ ശാസ്‌ത്രത്തിനേ കഴിയൂ.  വർഗീയത ശക്തമായി ദീപത്തെ കെടുത്താൻ ശ്രമിച്ചിട്ടും സയൻസിന്റെ ദീപം  കെടാതെ നിൽക്കുന്നുവെന്ന്‌ സഹോദരൻ അയ്യപ്പൻ പറയുന്നു. സയൻസ്‌ കോൺഗ്രസിന്റെ ഗാനം ശാസ്‌ത്ര കോൺഗ്രസിന്റെ അവതരണഗാനമായി കൊണ്ടുവരാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top