04 July Saturday

സ്‌കൂൾ പ്രവേശനം തിങ്കളാഴ്‌ചമുതൽ ; ഓൺലൈനായും പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020

തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പുതിയ അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടി തിങ്കളാഴ്‌ച ആരംഭിക്കും.  സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചെത്തി പ്രവേശനം നേടാം. ഓൺലൈൻ വഴിയും പ്രവേശം നൽകും.  സംവിധാനം കൈറ്റ് ലഭ്യമാക്കും. 10, 11, 12 ക്ലാസുകളിൽപ്പെട്ട പൊതുപരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക്‌ ഓൺ ലൈൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌.

ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവർ, എസ്‌സി, എസ്ടി വിഭാഗത്തിലുള്ളവർ,  മലയോരമേഖലകളിൽ താമസിക്കുന്നവർ, ഗോത്രമേഖലയിലുള്ളവർ, തീരദേശത്തെ വിദ്യാർഥികൾ തുടങ്ങിയവർക്കുവേണ്ടി 200 കേന്ദ്രത്തിൽ  പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാർഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ എന്നിവ വഴിയാണ് ഇത് നടപ്പാക്കുക.  അധിക പഠനസാമഗ്രികൾ, മാതൃകാപരീക്ഷാ ചോദ്യപേപ്പറുകൾ, പഠനസഹായികൾ തുടങ്ങിയവ കുട്ടികൾക്ക് വിതരണം ചെയ്യുന്നുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top