26 September Monday

"കേരള സവാരി' ചിങ്ങം ഒന്നുമുതൽ; കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവ്വീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022

തിരുവനന്തപുരം > കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ്‌ ഓൺലൈൻ ടാക്‌സി സർവീസ് വരുന്നത്. കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലാണ്‌ സർവീസ്‌ ആരംഭിക്കുന്നത്‌.
തർക്കങ്ങളില്ലാതെ സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ഐടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്‌സി സംവിധാനമാണ് യാഥാർഥ്യമാകുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top