22 October Tuesday

ചോദ്യക്കടലാസുകള്‍ മലയാളത്തിലും: പിഎസ്‌‌‌സി യുമായി 16ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

തിരുവനന്തപുരം > പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്‌തംബര്‍ 16 ന്  തിങ്കളാഴ്ച പി എസ് സി യുമായി ചര്‍ച്ചനടത്തും. 

ഈ പ്രശ്‌നം സംബന്ധിച്ച് പിഎസ് സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബര്‍ 7 ന്‌ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16ലേക്ക് നീണ്ടത്.


പ്രധാന വാർത്തകൾ
 Top