13 December Friday

മലയാള ശബ്ദാവലി: ആദ്യ പാനൽലിസ്റ്റ്‌ ഇന്ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


സ്വന്തം ലേഖകൻ
പിഎസ്‌സി പരീക്ഷകൾക്ക്‌ മലയാളത്തിലും ചോദ്യം ലഭ്യമാക്കാൻ ശബ്ദാവലി തയ്യാറാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഉപസമിതി ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക്‌ ആദ്യ പാനൽലിസ്റ്റ്‌ കൈമാറും. കോളേജ്‌, ഹയർസെക്കൻഡറി അധ്യാപകർ ഉൾപ്പെടുന്ന 370 പേരുടെ പട്ടികയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. നിർദേശിക്കപ്പെട്ട 22 വിഷയത്തിലും മലയാളത്തിൽ ശബ്ദാവലി തയ്യാറാക്കാൻ പ്രാപ്‌തരായവരുടെ പട്ടികയാണ്‌ നൽകുന്നതെന്ന്‌ ഉപസമിതി കൺവീനറായ പ്രൊഫ. വി കാർത്തികേയൻനായർ പറഞ്ഞു.

കഴിഞ്ഞ ഒക്‌ടോബർ ഒമ്പതിനാണ്‌ സർവകലാശാല വൈസ്‌ചാൻസലർമാരുടെ യോഗം വിളിച്ചുചേർത്ത്‌ ഉപസമിതി രൂപീകരിച്ചത്‌. 23ന്‌ ഉപസമിതി ചേർന്നു. തൊട്ടടുത്ത ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ യോഗത്തിന്റെ റിപ്പോർട്ട്‌ നൽകുകയുംചെയ്‌തു. ഇതേതുടർന്നാണ്‌ ബിരുദം അടിസ്ഥാനയോഗ്യതയായ പരീക്ഷയ്‌ക്ക്‌ മലയാളത്തിൽ ചോദ്യങ്ങൾ തയ്യാറാക്കാൻ കഴിയുന്നവരുടെ പട്ടിക സർക്കാരിന്‌ സമർപ്പിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top