Deshabhimani

എൽഡി ക്ലർക്ക് പരീക്ഷ ; ആദ്യഘട്ടത്തിൽ 
എഴുതിയത്‌ 91,138 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 02:14 AM | 0 min read


തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലേക്കുള്ള എൽഡി ക്ലർക്ക് പരീക്ഷ എഴുതിയത് 65.48 ശതമാനം പേർ. സംസ്ഥാനത്തെ 607 കേന്ദ്രങ്ങളിലാണ്‌ ശനിയാഴ്‌ച പരീക്ഷ നടന്നത്. കൺഫർമേഷൻ നൽകിയ 1,39,187 പേരിൽ 91,138 പേരാണ് (65.48 ശതമാനം)പരീക്ഷ എഴുതിയത്. ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിലെ പരാതി അഞ്ചുദിവസത്തിനകം അറിയിക്കണം. ആകെ 12,95,446 അപേക്ഷകളാണ് ലഭിച്ചത്. എട്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്. കൊല്ലം, കണ്ണൂരിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ ആഗസ്ത്‌ 17നാണ്. പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകൾക്കുള്ള മൂന്നാംഘട്ട പരീക്ഷ ആ​ഗസ്ത്‌ 31ന് നടക്കും. നാലും അഞ്ചും ഘട്ടങ്ങൾ സെപ്തംബറിലും ആറും ഏഴും എട്ടും ഘട്ടങ്ങൾ ഒക്ടോബറിലും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home