24 May Friday

സംസ്ഥാനത്ത് പോളിങ് 74 ശതമാനം കടന്ന് റെക്കോഡിലേക്ക്; സമയം പൂർത്തിയായിട്ടും ബൂത്തുകളുടെ മുന്നിൽ നീണ്ടനിര

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

കൊച്ചി> ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം പൂർത്തിയായപ്പോൾ കേരളം റെക്കോർഡ് പോളിങ്ങിലേക്ക്. 2014ൽ 73.89% ശതമാനം ആയിരുന്നു പോളിങ് ഇക്കുറി 74.ശതമാനം കടന്നു. സമയം അവസാനിച്ചെങ്കിലും ഇപ്പോഴും ബൂത്തുകളുടെ മുൻപിൽ നീണ്ടനിരയാണ് ഉള്ളത്. സമയം നീട്ടി നൽകില്ലെങ്കിലും നിലവിൽ വോട്ട് ചെയ്യുന്നതിനായി ക്യു നിൽക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

തിരുവനന്തപുരം‐  70.86%, ആറ്റിങ്ങൽ‐72.16, കൊല്ലം‐ 72.15, മാവേലിക്കര‐ 71.46, പത്തനംത്തിട്ട‐  72.06 കോട്ടയം‐ 74.33, ആലപ്പുഴ‐ 77.23, ഇടുക്കി‐ 74.50, എറണാകുളം ‐73.48, ചാലക്കുടി ‐77.41, തൃശൂർ ‐73.92, ആലത്തൂർ‐74.69, പാലക്കാട്‌‐ 74.12,  പൊന്നാന്നി‐ 69.42, മലപ്പുറം ‐72.61, കോഴിക്കോട്‌ ‐75.01, വയനാട്‌ ‐77.75, വടകര‐63, കണ്ണുർ ‐79.59, കാസർകോട്‌‐  76.07 എന്നിങ്ങനെയാണ്‌ വോട്ടിങ് ശതമാനം.
 


പ്രധാന വാർത്തകൾ
 Top