Deshabhimani

അഞ്ചേ അഞ്ച് മിനിറ്റ്‌; 48 മണിക്കൂർ മുമ്പ്‌ വരെ ലഹരി ഉപയോഗിച്ചവർ കുടുങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 09:55 AM | 0 min read

തിരുവനന്തപുരം > കഞ്ചാവുൾപ്പെടെ ലഹരി വസ്‌തുക്കൾ ഉപയോഗിച്ച്‌ കറങ്ങിനടക്കുന്നവരെ പിടികൂടാൻ ഇനി അഞ്ചുമിനിറ്റിലെ പരിശോധനയ്‌ക്ക്‌ സാധിക്കും. അതിനുവേണ്ടതോ, ഒരിറ്റ്‌ ഉമനീർ മാത്രവും. എംഡിഎംഎ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’ ആണ്‌ ലഹരിക്കാരെ കുടുക്കുക. തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്‌ ഇത്തരം ആധുനിക മെഷീൻ ലഭ്യമാക്കി. ആദ്യഘട്ടത്തിൽ 1,100 ടെസ്റ്റുകൾക്കുള്ള സൗകര്യമുണ്ട്‌. ആറിനം ലഹരി വസ്‌തുക്കളുടെ സാന്നിധ്യം നിർണയിക്കാനാകും.

പൊതുഇടങ്ങൾ, ബസ്‌ സ്റ്റാൻഡ്‌ എന്നിവിടങ്ങളിലെല്ലാം പൊലീസ്‌ സംശയം തോന്നുന്നവരെ പരിശോധിക്കും. ഒരു മിനിറ്റിൽ സാമ്പിൾ ശേഖരിക്കാം. കാട്രിഡ്‌ജിൽ ശേഖരിച്ച ഉമിനീർ ഉപകരണത്തിൽവച്ചു പരിശോധിച്ചാൽ അഞ്ചു മിനിറ്റിൽ ഫലം ലഭിക്കും. ഏതുതരം ലഹരിയാണ്‌ എന്നതുൾപ്പെടെ വിവരങ്ങളറിയാം. ഫലം പ്രിന്റ്‌ എടുക്കാനും സൗകര്യമുണ്ട്‌. ഇത്‌ കോടതിയിൽ തെളിവായി സമർപ്പിക്കാം. 48 മണിക്കൂർ മുമ്പ്‌ വരെയുള്ള ലഹരി ഉപയോഗം പരിശോധനയിലൂടെ കണ്ടെത്താനാകും.



deshabhimani section

Related News

0 comments
Sort by

Home