03 August Tuesday

ഭാഗ്യക്കുറി വിൽപ്പന പുനരാരംഭിക്കുന്നു; നറുക്കെടുപ്പ് 25ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021


തിരുവനന്തപുരം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ്‌ 25 മുതൽ തുടങ്ങും.  സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിർമൽ 223, വിൻവിൻ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര -ബിഎം ആറ്‌, ലൈഫ് വിഷു ബമ്പർ -ബിആർ 79 എന്നിവയുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ 25, 29 ജൂലൈ രണ്ട്‌ , ആറ്‌, ഒമ്പത്‌, 13,16, 20, 22 തീയതികളിൽ നടത്തും.

ഭാഗ്യക്കുറി ഓഫീസുകളിൽ വ്യാഴാഴ്‌ച മുതൽ ലോട്ടറി വിൽപ്പന പുനരാരംഭിക്കും. ജീവനക്കാരുടെ എണ്ണം സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി പരിമിതപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top