15 July Wednesday
അടച്ചുപൂട്ടൽമൂലം മാറ്റിവച്ച ലോട്ടറി നറുക്കെടുപ്പ്‌ ചൊവ്വാഴ്‌ച പുനരാരംഭിക്കും

ഭാഗ്യവാന്മാർ ഇതാ ഇന്നുമുതൽ ; ലാഭം കോവിഡ്‌ പ്രതിരോധത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


സ്വന്തം ലേഖകൻ
അടച്ചുപൂട്ടൽമൂലം മാറ്റിവച്ച ലോട്ടറി നറുക്കെടുപ്പ്‌ ചൊവ്വാഴ്‌ച പുനരാരംഭിക്കും. മാർച്ചിൽ മാറ്റിവച്ച പൗർണമി (ആർ എൻ 435) നറുക്കെടുപ്പാണ്‌ നടക്കുക. 80- ലക്ഷം രൂപയാണ്‌ ഒന്നാം സമ്മാനം. ഇതിന്റെ ലാഭം കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും.

പകൽ മൂന്നിന്‌ ഗോർക്കി ഭവനിൽ നറുക്കെടുപ്പ്‌ ആരംഭിക്കും. കൈരളി ഉൾപ്പെടെയുള്ള ചാനലുകൾ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. 26 വരെ വെള്ളി, ചൊവ്വ ദിവസങ്ങളിൽ നറുക്കെടുപ്പുണ്ടാകും. വെള്ളിയാഴ്‌ച വിൻവിൻ (ഡബ്‌ള്യു 557), ഒമ്പതിന്‌ സ്‌ത്രീശക്തി (എസ്‌ എസ്‌ 202), 12ന്‌ അക്ഷയ (എ കെ 438), 16ന്‌ കാരുണ്യ പ്ലസ്‌ (കെ എൻ 309), 19ന്‌ നിർമൽ (എൻ ആർ 166), 23ന്‌ പൗർണമി (ആർ എൻ 436), 26ന്‌ സമ്മർ ബമ്പർ (ബി ആർ 72) എന്നിവ നറുക്കെടുക്കും.

വിൽപ്പനയും നറുക്കെടുപ്പും നിർത്തിവച്ചപ്പോൾ എട്ട് ലോട്ടറിയുടെ ടിക്കറ്റുകളാണ്‌ ഏജന്റുമാരുടെ  കൈയിൽ ഉണ്ടായിയിരുന്നത്‌. ഇവയാണ്‌ നറുക്കെടുക്കുന്നത്‌.  രണ്ടുമാസത്തിനുശേഷം, കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ടിക്കറ്റ്‌ വിൽപ്പന പുനരാരംഭിച്ചത്‌.


പ്രധാന വാർത്തകൾ
 Top