19 June Saturday

ലോക്‌ഡൗൺ : ഇന്ന്‌ കൂടുതൽ ഇളവുകൾ; 
ശനിയും ഞായറും കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


തിരുവനന്തപുരം
ലോക്‌ഡൗൺ നിയന്ത്രണത്തിൽ വെള്ളിയാഴ്‌ച  കൂടുതൽ ഇളവുകളുണ്ടാകും. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം കർശനമാക്കി‌.

ഇന്ന് തുറക്കാവുന്ന കടകൾ
● സ്‌റ്റേഷനറി, ജൂവലറി, ചെരുപ്പ്‌, തുണി, കണ്ണട, ശ്രവണ സഹായി, പുസ്‌തകം എന്നിവ വിൽക്കുന്ന കടകൾ.  രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ
● വാഹന ഷോറൂമുകൾ അറ്റകുറ്റ പണികൾക്ക്‌ മാത്രം
● മൊബൈൽ ഫോൺ നന്നാക്കുന്ന കടകൾ  
● ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾ
● നിർമാണ മേഖലയിലെ സൈറ്റ്‌ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും  രേഖ കാട്ടി യാത്ര ചെയ്യാം.
● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും.
 

ശനി, ഞായർ ഇളവുകൾ
● കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും.
● ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം. ബേക്കറികൾ രാത്രി 7വരെ.
● ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സൽ മാത്രം) രാത്രി 7വരെ.
● വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ ഉണ്ടാകണം.
● രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക്‌ രേഖ കാണിച്ച്‌ യാത്ര ചെയ്യാം.  
● നിർമാണ പ്രവർത്തനങ്ങളാകാം.  സമീപത്തെ പൊലീസ്‌ സ്‌റ്റേഷനിൽ  അറിയിക്കണം.
● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top