22 May Wednesday

സംസ്ഥാനത്ത് മഴ കുറഞ്ഞു; ചാറ്റല്‍ മഴക്ക് സാധ്യത, ഡാമുകളിലെ ജലനിരപ്പ് കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

കൊച്ചി > സംസ്ഥാനത്ത്  മഴ കുറയുന്നു.  വരും ദിവസങ്ങളില്‍  കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാകാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലനിന്നിരുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ പിന്‍വലിച്ചെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തു മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിമായി പുരോഗമിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2401.80 അടിയായായി കുറഞ്ഞിട്ടുണ്ട്.  ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയതിന്റെ ഭാഗമായി ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്‌ത്തി. അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. 600ക്യുമെക്‌സ് വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top