26 January Wednesday

ഖാദി ബോർഡ്‌ വൈസ്‌ ചെയർമാനായി പി ജയരാജൻ ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കേരള ഖാദി ബോർഡ്‌ വൈസ്‌ ചെയർമാനായി പി ജയരാജൻ ചുമതലയേൽക്കുന്നു

തിരുവനന്തപുരം> കേരള ഖാദി ബോർഡ്‌ വൈസ്‌ ചെയർമാനായി  സിപിഐ എം സംസ്‌ഥാന കമ്മിറ്റിയംഗം പി ജയരാജൻ  ചുമതലയേറ്റു.ഖാദി ബോർഡ് മഹാപ്രസ്ഥാനമാണെന്നും ബോർഡ് വൈസ് ചെയർമാനായി ചുമതല ഏൽക്കുന്നത് അഭിമാനത്തോടെയാണെന്നും പി.ജയരാജൻ പറഞ്ഞു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

ഡിസംബർ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിൻറെ അധ്യക്ഷതയിൽ ബോർഡ് യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സർക്കാരിൻറെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്.

സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും പി ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top