20 April Tuesday

ധാതു ഉടമസ്ഥാവകാശം സർക്കാരിനുതന്നെ ; ഓർഡിനൻസ്‌ ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


കൊച്ചി
ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ സർക്കാർ ഓർഡിനൻസ് ഹൈക്കോടതി ശരിവച്ചു. ഓർഡിനൻസ് ചോദ്യം ചെയ്ത ഹർജി കോടതി തള്ളി. 2019ലാണ്‌ സർക്കാർ ഓർഡിനൻസ് ഇറക്കിയത്. കണ്ണൂർ ജില്ലയിലെ നിടിയേങ്ങ വില്ലേജിൽ കരിങ്കൽ ക്വാറി നടത്തുന്ന കിഴക്കമ്പലം ജെ ആൻഡ്‌ പി സാൻഡ് അഗ്രഗേറ്റ്സ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ പരിഗണിച്ചത്. ഓർഡിനൻസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു ഹർജി.

ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സർക്കാർവാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിൽ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നും അവകാശം ഏകീകരിക്കുന്നതിനാണ് ഓർഡിനൻസ് ഇറക്കിയതെന്നും സർക്കാർ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top