27 February Thursday

പ്രതീക്ഷ കേരള സർക്കാരിൽ: ബാലപ്രജാപതി അടികളാർ

സ്വന്തംലേഖികUpdated: Wednesday Jan 22, 2020

തിരുവനന്തപുരം > തമിഴ്‌നാട്‌ സർക്കാർ ബിജെപിക്ക്‌ വിധേയമായി പ്രവർത്തിക്കുമ്പോൾ ജനതാൽപ്പര്യം മുൻനിർത്തി ധീരമായ നിലപാട്‌ എടുക്കുന്ന കേരള സർക്കാരിലാണ്‌ ജനങ്ങളുടെ പ്രതീക്ഷയെന്ന്‌ കന്യാകുമാരി അയ്യാ വൈകുണ്ഠ സ്വാമി മഠാധിപതി ബാലപ്രജാപതി അടികളാർ.

ജനങ്ങളെ ചാതുർവർണ്യ കാലത്തേക്ക്‌ തിരികെ കൊണ്ടുപോകുന്ന നിലപാടാണ്‌ ബിജെപിയുടേത്‌. കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകളെ പോലും എതിർക്കാൻ ത്രാണിയില്ലാത്തവരാണ്‌ തമിഴ്‌നാട്‌ ഭരിക്കുന്നത്‌. 
കേന്ദ്ര ധാർഷ്ഠ്യത്തിന്‌ മുന്നിൽ മുട്ട്‌ മടക്കാതെ, ജനങ്ങളുടെ താൽപ്പര്യത്തിനായി നിലകൊള്ളുന്ന കേരള സർക്കാരിലാണ്‌ തമിഴ്‌നാട്‌ ജനതയുടെയും വിശ്വാസം. കാമരാജർക്ക്‌ ശേഷം ജനങ്ങൾക്ക്‌ ആത്മവിശ്വാസം നൽകുന്ന ഉറച്ച നിലപാടുള്ള മുഖ്യമന്ത്രിയാണ്‌ പിണറായി വിജയനെന്നും അദ്ദേഹം കന്യാകുമാരിയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top