24 November Tuesday

നഗരത്തില്‍ മുള്ളന്‍പന്നി; കാട്ടിലേക്കയച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
നഗരത്തിലെത്തിയ മുള്ളന്‍പന്നിയെ പിടികൂടി കാട്ടിലേക്കയച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് എറണാകുളം കോണ്‍‌വന്റ് ജങ്ഷനില്‍ റോഡരികിലിരിക്കുന്ന മുള്ളന്‍പന്നിയെ ആളുകള്‍ കണ്ടുതുടങ്ങിയത്. അഞ്ചുവയസ്സും 10 കിലോ തൂക്കവും തോന്നിക്കുന്ന മുള്ളന്‍പന്നിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി.

രാവിലെ ഒമ്പതരയോടെ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്. അരമണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. മുറിവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാത്തതിനാല്‍ മലയാറ്റൂര്‍- കോടനാട് റേഞ്ച് ഭാഗത്ത്‌ തുറന്നുവിട്ടു. നഗരത്തിൽ മുള്ളന്‍പന്നി എത്തിയതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മലയാറ്റൂര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ തേജസ് കെ രാജീവ്, കെ എം സിനി, റസ്‌ക്യു വാച്ചര്‍ ബെന്നി ദേവസി, വാച്ചര്‍ നിര്‍മല്‍ എന്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് മുള്ളന്‍പന്നിയെ പിടികൂടി കാട്ടിലേക്കയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top