22 September Sunday

പ്രളയം: യുഎൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധി എത്തും

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

തിരുവനന്തപുരം 
കേരളത്തിലെ പ്രളയരക്ഷാ-ദുരിതാശ്വാസ പ്രവർത്തനം എത്രത്തോളം ഭിന്നശേഷി സൗഹൃദമായിരുന്നു എന്ന് പഠിക്കാൻ യുഎൻ സെക്രട്ടറി ജനറലിന്റെ അഡ്വക്കറ്റ് ഫോർ സസ്റ്റൈനബിൾ ഗോൾസ് എഡ്വേർഡ് ഡോപ്പു കേരളം സന്ദർശിക്കുന്നു.
ഇതിനായി അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഈ രംഗത്തെ ആഗോളകാഴ്ചപ്പാടുകൾ അവതരിപ്പിക്കാനാണ് അദ്ദേഹം വരുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ജനീവയിൽ സംഘടിപ്പിച്ച വേൾഡ് റീകൺസ്ട്രക‌്ഷൻ കോൺഫറൻസിൽ  സംസാരിച്ചിരുന്നു. പ്രളയത്തെ അതിജീവിച്ച കേരള മാതൃക മറ്റിടങ്ങളിലും പ്രയോഗിക്കാവുന്നതാണ് എന്ന അഭിപ്രായമാണ് സമ്മേളനത്തിൽ ഉയർന്നത്–- മുഖ്യമന്ത്രി പറഞ്ഞു.

യുഎൻഡിപിയുടെ ക്രൈസിസ് റെസ്പോൺസ് യൂണിറ്റ‌് ഡയറക്ടറായ അസാക്കോ ഒക്കായിയുമായി നടത്തിയ ചർച്ചയിൽ കേരള പുനർനിർമാണത്തിന് യുഎൻഡിപിയിൽനിന്ന് സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കുന്നതിന‌് സാധ്യതകൾ ആരാഞ്ഞു. തുടർസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ഏകോപിപ്പിക്കാൻ ഒരംഗത്തെ നിയോഗിക്കാമെന്ന് ഡയറക്ടർ ഉറപ്പുനൽകി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top