24 August Saturday

ഞാൻ പ്രകാശൻ, ഇതാണെന്റെ വീട‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

കെ ഗിരീഷ‌്
‘ചാലക്കുടിപ്പുഴ ദാക്ഷിണ്യമില്ലാതെയാണ്‌ഒഴുകിപ്പോയത്‌-. എല്ലാ സമ്പാദ്യവും പുഴ കൊണ്ടുപോയി.  തലചായ-്-ക്കാനുണ്ടായിരുന്ന കൂര കൂടി പുഴയെടുത്തപ്പോൾ തളർന്നു. ഇനിയെന്തെന്നും ഒരു കൈത്താങ്ങിന‌് ആരെന്നും  ഓർത്തു കണ്ണീരണിഞ്ഞ നാളുകൾ... അധികം വൈകിയില്ല. സർവവും നഷ്ടപ്പെട്ടവർക്ക-്- താങ്ങാവാൻ കേരളത്തിൽ ഒരു സർക്കാരുണ്ടെന്ന-്- തിരിച്ചറിഞ്ഞു. ഇന്നിപ്പോൾ പഴയ വീടിന്റെ സ്ഥാനത്ത-്- മികച്ച സൗകര്യങ്ങളോടെ ഒരു വീടുയർന്നു. ഒരധ്വാനവും അറിയാതെ, ഒരു സർക്കാരോഫീസിലും കയറിയിറങ്ങാതെ. ഏതു വാക്കിൽ പറഞ്ഞാലാണ-്- എൽഡിഎഫ‌് സർക്കാരിനോടും അഷ്ടമിച്ചിറ സഹകരണ ബാങ്കിനോടുമുള്ള നന്ദി പ്രകടിപ്പിക്കാനാവുക’ –-പറഞ്ഞുതീരുമ്പോൾ അന്നമനട വെണ്ണൂപ്പാടം ഐക്കരപ്പറമ്പിൽ പ്രകാശന്റെയും ഭാര്യ സുമതിയുടെയും കണ്ണുകൾ നിറഞ്ഞു.

പ്രളയം പൂർണമായും കവർന്ന പ്രദേശങ്ങളാണ-്- മാളയിൽ ഭൂരിപക്ഷവും. ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി നൂറുകണക്കിനു കുടുംബങ്ങളാണ്- അന്നമനട പഞ്ചായത്തിൽ മാത്രം നിരാലംബരായത-്-. ജില്ലയിലെ -എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ചുവിട്ടിട്ടും പഞ്ചായത്ത-്- കമ്യൂണിറ്റി ഹാളിലെ ക്യാമ്പ-്- തുടർന്നു. തിരിച്ചുപോകാൻ വീടില്ലാത്തവരായിരുന്നു അധികവും. എന്നാൽ ഈ ദുരിതം ഏറെനാൾ നീണ്ടില്ല. സർക്കാർ പിന്തുണയുമായെത്തി. കെയർഹോം പദ്ധതിയിലൂടെ സഹകരണവകുപ്പും കൈകോർത്തു.

 ‘വല്ലാത്തൊരു അരക്ഷിതാവസ്ഥയിൽനിന്നാണ-്- ഞങ്ങളെ സർക്കാർ രക്ഷിച്ചത-്-. ഏറ്റവും സുരക്ഷിതത്വമുള്ള, എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും തന്നു-. ഒരു സർക്കാരോഫീസും കയറിയിറങ്ങേണ്ടി വന്നിട്ടില്ല’ –-പ്രകാശൻ കൂട്ടിച്ചേർത്തു.  പ്രകാശന്റെ മകൾ പ്രജിതയുടേതടക്കം ഈ പ്രദേശത്തു മാത്രം ഒരുപാട‌് വീടുകളാണ-്- പ്രളയാനന്തര പുനർനിർമാണ ഭാഗമായി ഉണ്ടാക്കിയത-്-. ഇവരുടെയെല്ലാം ആശ്വാസത്തിന്റെ ചിരിയാണ-്- ദുഷ‌്പ്രചാരകർക്കുള്ള മറുപടി.
പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാൻ  സർക്കാർ നൽകുന്ന നാലു ലക്ഷം രൂപയിൽ ആദ്യഗഡു 2349 പേർക്ക‌് നൽകി. രണ്ടാംഗഡു വിതരണം തുടരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top