കൊച്ചി> കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം ഹെെക്കോടതി റദ്ദാക്കി. കുഫോസ് വിസി ഡോ. കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്.നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജി അംഗീകരിച്ച് ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.
ഡോ. റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്ന വാദമാണ് ഡോ കെ കെ വിജയൻ ഹെെക്കോടതിയിൽ നൽകിയ പരാതിയിൽ ഉന്നയിച്ചത്. 2021 ജനുവരി 23നാണ് കുഫോസ് ഡീൻ ആയിരുന്ന ഡോ.കെ റിജി ജോണിനെ സർവകലാശാല വിസിയായി നിയമിച്ചത്
യുജിസിയുടെ രണ്ട് മാനദണ്ഡങ്ങളുടെ ലംഘനം റിജി ജോണിന്റെ നിയമനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. യുജിസി നിര്‍ദേശിക്കുന്ന സെലക്ഷൻ കമ്മിറ്റിയല്ല വെെസ് ചാൻസലാറായി റിജി ജോണിനെ തെരഞ്ഞെടുത്തതെന്നും സെലക്ഷൻ കമ്മിറ്റി പാനൽ നൽകാതെ ഒറ്റപേരാണ് ചാൻസലർക്ക് കെെമാറിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..