23 July Tuesday

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന; ജോസ് കെ മാണിക്കെതിരെ ശക്തമായ വിമര്‍ശനവുമായി പിജെ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

തൊടുപുഴ> ആഴ്ചകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ്  പിളര്‍പ്പിലേക്കെന്ന് സൂചന. പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന സൂചന നല്‍കി ജോസ് കെ മാണി വിഭാഗം കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, കോട്ടയത്ത് ജോസ് കെ മാണി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന അവസ്ഥയാണ് വിളിച്ചു വരുത്തുന്നതെന്ന് പി ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മിലെ  പിളര്‍പ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അവസാനവട്ട ശ്രമം നടത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്നിവര്‍ പിജെ ജോസഫുമായി ജോസ് കെ മാണിയുമായും ഫോണില്‍ സംസാരിച്ചു.

ഇന്നത്തെ യോഗം ഭരണഘടനാവിരുദ്ധമാണ്. ഇതില്‍ പങ്കെടുക്കരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ആരെങ്കിലും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവര്‍ തിരിച്ചു വരും.

നിലവില്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല.സമവായ ശ്രമത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഉന്നതാധികാരസമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും; പി ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top