18 July Thursday

തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിൽ തുടരും: സി എഫ് തോമസ്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കോട്ടയം> തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിൽ തുടരുമെന്ന് മുതിര്‍ന്ന നേതാവ് സി എഫ് തോമസ്. ഇന്നലെ നടന്ന സംഭവവികാസങ്ങള്‍ കുറച്ചു പ്രയാസമുണ്ടാക്കി. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. ഒത്തു തീര്‍പ്പു ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) എംഎൽഎയായി നിയമസഭയിൽ തിങ്കളാഴ്ച പങ്കെടുക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം താനാണു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്നു കാണിച്ചു ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമീഷനു കത്ത് അയച്ചു. സംസ്ഥാന സമിതിയില്‍ നിലവിലുള്ള 437 അംഗങ്ങളില്‍ 312 പേരും പങ്കെടുത്ത യോഗത്തിലാണു തന്നെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ ഐ ആന്റണിയാണു കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്നാണു ധാരണ. പാര്‍ട്ടി ലീഡറുടെ കസേരയില്‍നിന്ന് പി ജെ ജോസഫിനെ മാറ്റാനും ഇപ്പോള്‍ ആവശ്യപ്പെടില്ല. അതേസമയം നിയമോപദേശം തേടാനാണു ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി എഫ് തോമസുമായി പി ജെ ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും.


പ്രധാന വാർത്തകൾ
 Top