17 October Thursday

സി എഫ്‌ തോമസ്‌ ചെയർമാനാകട്ടെ; പുതിയ നിർദ്ദേശവുമായി പി ജെ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

തിരുവനന്തപുരം> കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസ് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്. ജോസ് കെ മാണിയെ എംപിയെ ഡെപ്യൂട്ടി ചെയര്‍മാനാക്കിയും താന്‍ നിയമസഭാ കക്ഷി നേതാവുമായിട്ടുള്ള പുതിയ ഫോര്‍മുലയാണ് പിജെ ജോസഫ് മുന്നോട്ട് വെച്ചിരിക്കുന്നത്‌.

നേരത്തെ തന്നെ ഈ ഫോര്‍മുല മുന്നോട്ട് വച്ചിരുന്നുവെങ്കിലും ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളില്‍ വൈകാതെ തീരുമാനം ഉണ്ടാകും എന്നും താന്‍ പ്രത്യേക യോഗം വിളിക്കുന്നില്ലെന്നും സമവായത്തിലുടെ പരിഹാരം തേടാനാണ്‌ ശ്രമിക്കുന്നതെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടത് എന്ന് ജോസ് കെ മാണി പിജെ ജോസഫിന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുയാണ്‌ ജോസ്‌ ക മാണി. പ്രധാനപ്പെട്ട തീരുമാനങ്ങൾ സംസ്‌ഥാന കമ്മിറ്റി വിളിച്ചുചേർത്താണ്‌ തീരുമാനിക്കേണ്ടത്‌. ഇതുവരെ  വിളിച്ച യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ജോസ്‌ കെ മാണി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top