18 July Thursday

കേരള കോൺഗ്രസ്‌ തർക്കം: പി ജെ ജോസഫിനെ പിന്തുണച്ച് ജോണി നെല്ലൂർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

തൊടുപുഴ> കേരള കോൺഗ്രസ് എം ചെയർമാൻ തെരഞ്ഞെടുപ്പ് തർക്കത്തിൽ പി ജെ ജോസഫിനെ പിന്തുണച്ച് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ.

സമവായ  ശ്രമവുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി വിളിച്ചു ചേർത്ത് പുതിയ ചെയര്‍മാനെ  തെരഞ്ഞെടുത്തത്  കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന്  ജോണി നെല്ലൂര്‍ തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

സമവായ ചര്‍ച്ചയിലൂടെ ചെയര്‍മാനെ നിശ്ചയിക്കുന്നതാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രവും കീഴ് വഴക്കവും. ഇക്കാര്യം വ്യക്തമാക്കിയ ജോണി നെല്ലൂർ, ഈ വിഷയത്തിൽ
ജോസ് കെ മാണിയെ കുറ്റപ്പെടുത്തുന്നില്ലെന്നും  പറഞ്ഞു. കേരള കോൺഗ്രസ് എം പിളർന്നെങ്കിലും യുഡിഎഫില്‍ തന്നെ തുടരും. ഇരുവിഭാഗവുമായി സമവായ ചര്‍ച്ച തുടരുന്നുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top