04 December Friday

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഘടകകക്ഷിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

തിരുവനന്തപുരം > കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് തീരുമാനം അറിയിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ എല്ലാ ഘടകകക്ഷികളും സ്വാഗതം ചെയ്തു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണ് ഇതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇത് യുഡിഎഫിനെ വലിയതോതില്‍ ദുര്‍ബലപ്പെടുത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല മുന്നേറ്റമുണ്ടാക്കും. ഉപാധികളാലല്ല, നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ചയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ച തീരുമാനമാണ് ഇതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനമായി. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top