രാജ്യസഭാസീറ്റ് രാജിവച്ചത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർടി ചിഹ്നവും അംഗീകാരവും സംബന്ധിച്ച ചില നിയമപ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലാ നിയമസഭാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. എൻസിപി എൽഡിഎഫ് വിടുമെന്ന് ആരും പറഞ്ഞിട്ടില്ല.
എൽഡിഎഫ് കൺവീനറും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ കഴിയുന്ന പാർടിയാണ് എൽഡിഎഫിന് നേതൃത്വം നൽകുന്ന സിപിഐ എമ്മെന്നും ജോസ് കെ മാണി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..