21 February Friday

കേരള കോൺഗ്രസ് ചെയർമാൻ തർക്കം: കേസ് വിധിപറയൽ 30 ലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

കോട്ടയം> കേരള കോൺഗ്രസ് എം ചെയർമാനായി ജോസ്‌ കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നൽകിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ വിധിപറയുന്നത്‌ 30ലേക്ക്‌ നീട്ടി. ജോസ് കെ മാണി നൽകിയ അപ്പിലിൽ ഇന്ന്‌  വിധിപറയാനിരുന്നതാണ്‌  30ലേക്ക്‌ നീട്ടിയത്‌.  കേസിലെ വാദം കഴിഞ്ഞ ശനിയാഴ്ച പൂർത്തിയായിരുന്നു.

ചെയർമാൻ കെ എം മാണിയുടെ മരണത്തിനുപിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ  മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്ന്‌ സ്റ്റേ നേടി. ഇതേത്തുടർന്നാണ്‌ ജോസ്‌ കെ മാണിവിഭാഗം അപ്പീൽ നൽകിയത്‌. അപ്പീൽ പരിഗണിച്ച കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വർഗീസാണ്‌  വിധി പറയുന്നത്‌ 30 ലേയ്‌ക്ക്‌ മാറ്റിയത്‌.

പാല ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോടതിവിധി ആകാംക്ഷയോടെയാണ്‌ ഇരുവിഭാഗവും യുഡിഎഫും കാണുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top