14 August Friday

ജോസ് വിഭാഗത്തിൽ നിന്നും കൂടുതൽ പേരെത്തും - ജോസഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


തൊടുപുഴ> ജോസ് വിഭാഗത്തിൽ നിന്നും കൂടുതൽ പേർ തങ്ങൾക്ക് ഒപ്പമെത്തുമെന്ന് പി ജെ ജോസഫ്. തൊടുപുഴയിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

എതിർ വിഭാഗത്തിൽ നിന്നും വരുന്നവർ ആരൊക്കെയെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ചർച്ചകൾ നടന്നു വരികയാണ്. യുഡിഎഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയത്  സ്വാഭാവിക നടപടി മാത്രമാണ്.

യുഡിഎഫ് തീരുമാനവും ധാരണകളും അംഗീകരിക്കാത്തതിനാണ് നടപടി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശികാടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും ജോസഫ് കൂട്ടിച്ചേർത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top