05 April Sunday

അനൂപ്‌ അച്ചാരം വാങ്ങി : ജോണി നെല്ലൂർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

കോട്ടയം> പാർടിക്കുവേണ്ടി അനൂപ്‌ ജേക്കബ്‌ വെയിൽ കൊണ്ടിട്ടില്ലെന്നും ഭിന്നിപ്പിക്കാൻ അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂർ മാധ്യമങ്ങളോട്‌ പറഞ്ഞു. അനൂപിനൊപ്പം പാർടി ചെയർമാനായിരിക്കുന്നതിനേക്കാൾ നല്ലത്‌ സാധാരണ അംഗമാവുകയാണ്‌. പി ജെ ജോസഫിനോട്‌ ഡെപ്യൂട്ടി ലീഡർ സ്ഥാനം ആവശ്യപ്പെട്ട്‌ കിട്ടാതെവന്നപ്പോഴാണ്‌ അനൂപ്‌ നിലപാട്‌ മാറ്റിയത്‌.
 
ടി എം ജേക്കബിന്റെ സംസ്‌കാര വേളയിൽ പാർടി അധ്യക്ഷപദവിയും പിറവം സീറ്റും വേണമെന്ന്‌ അനൂപ്‌ പറഞ്ഞിരുന്നു. ഇത്‌ മറയ്‌ക്കാൻ താൻ സ്ഥാനമോഹിയാണെന്ന്‌ പ്രചരിപ്പിച്ചതും അനൂപാണെന്ന്‌ ജോണി നെല്ലൂർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top