04 April Saturday

പിളർപ്പില്ല; ചിലർക്ക്‌ വ്യക്തിതാൽപ്പര്യം: അനൂപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

കോട്ടയം> കേരള കോൺഗ്രസ്‌ ജേക്കബിൽ പിളർപ്പില്ലെന്ന്‌ പാർടി പാർലമെന്ററി ലീഡർ അനൂപ്‌ ജേക്കബ്‌ എംഎൽഎ. വ്യക്തിതാൽപര്യത്തിൽ ചിലർ പാർടി തീരുമാനത്തിന്‌ എതിരായി പ്രവർത്തിക്കുന്നു. അച്ചടക്ക സമിതി രൂപീകരിച്ചിട്ടുണ്ട്‌. സമിതിയുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും കോട്ടയത്തെ ഓഫീസിൽ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം അനൂപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

 സീറ്റ്‌ തന്നില്ലെന്ന ജോണി നെല്ലൂരിന്റെ അവകാശവാദം ശരിയല്ല. 2016-ൽ ഉടുമ്പൻചോല സീറ്റ്‌ യുഡിഎഫ്‌ കൊടുത്തതാണ്‌. അന്ന്‌ മത്സരിക്കാൻ ജോണി നെല്ലൂർ തയ്യാറായില്ല. അങ്കമാലിയോ മൂവാറ്റുപുഴയോ വേണമെന്ന്‌ വാശിപിടിക്കുകയായിരുന്നു. യുഡിഎഫ്‌ സെക്രട്ടറി സ്ഥാനം ജോണി നെല്ലൂർ രാജിവയ്‌ക്കണമെന്നും അനൂപ്‌ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top