തിരുവനന്തപുരം > തീരദേശ ഹൈവേ ഒന്നാം റീച്ചിൽ ഉൾപ്പെടുന്ന ചാളക്കടവ്, കണ്ടക്കടവ്, സൊസൈറ്റി, പുത്തൻതോട് എന്നീ പാലങ്ങളുടെ നിർമ്മാണം സംബന്ധിച്ച് പൊതുമരാമത്ത് പാലം വിഭാഗവും കേരള റോഡ് ഫണ്ട് ബോർഡും തമ്മിൽധാരണയുണ്ടാക്കി ഏകോപിതമായ തീരുമാനത്തിലൂടെ മുന്നോട്ടുപോകുന്നതിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഈ വിഷയം സംബന്ധിച്ച് കെ ജെ മാക്സി എംഎൽഎ നിയമസഭയിൽഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തീരദേശ പാതയുടെ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങൾസമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാലങ്ങളുടെ നിർമാണം വേഗത്തിൽ ആക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് കെ ജെ മാക്സി എംഎൽഎ സബ്മിഷൻ ഉന്നയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..