തിരുവനന്തപുരം > ജനതാദള്‍ എസ് ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. നിസാര്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും കഴിവ് തെളിയിച്ചിരുന്നു. കണ്ണൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റായി ഏറെക്കാലം സേവനമനുഷ്ഠിച്ച നിസാര്‍ അഹമ്മദ് കേരള ബാര്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.