16 January Saturday

സംസ്ഥാന ബജറ്റ്‌ ജനുവരി രണ്ടാംവാരം ; പ്രീ–-ബജറ്റ്‌ ചർച്ച ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


സ്വന്തം ലേഖകൻ
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്‌ ജനുവരി രണ്ടാംവാരം അവതരിപ്പിച്ചേക്കും. നേരത്തെ ആദ്യവാരം അവതരിപ്പിക്കാൻ ആലോചിച്ചിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ നടപടികൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ ബജറ്റ്‌ അവതരണ ജോലികൾ രണ്ടാംവാരത്തിലേ പൂർത്തിയാക്കാനാകൂ എന്ന്‌‌ ധനവകുപ്പ്‌ സർക്കാരിനെ അറിയിച്ചു. പൂർണ ബജറ്റ്‌ വേണോ, വോട്ട്‌ ഓൺ അക്കൗണ്ട്‌  അവതരിപ്പിച്ചാൽ മതിയോ എന്നതിലും തീരുമാനമാകണം‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുക്കുന്നതിനാൽ പൂർണ ബജറ്റ്‌ അവതരിപ്പിച്ച്‌ പാസാക്കുന്നതിന്റെ പ്രായോഗിക പ്രയാസം പരിഗണിച്ചായിരിക്കും തീരുമാനം.

ധനമന്ത്രിയുടെ പ്രീ–-ബജറ്റ്‌ ചർച്ചകൾ വെള്ളിയാഴ്‌ച തുടക്കമാകും. പകൽ മൂന്നിന്‌ സർവകലാശാല വൈസ്‌ ചാൻസലർമാരുമായി‌ ഓൺലൈൻ ചർച്ച. കർഷക–- മഹിളാ–- വാണിജ്യ വ്യവസായ സംഘടനകൾ, ഐടി പ്രൊഫഷണലുകൾ തുടങ്ങി കഴിയുന്നത്ര വിഭാഗങ്ങളുമായി ചർച്ച നടത്താനാണ് ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top