തിരുവനന്തപുരം > സാംസ്‌കാരിക മേഖലയ്‌ക്കും യുവജനതയ്‌ക്കും പ്രാധാന്യം നല്‍കപ്പെട്ട ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. കലാസാംസ്‌കാരിക മേഖലയുടെ വികസനത്തിനായി 183.14 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ധനവ് പദ്ധതി വിഹിതത്തില്‍ അനുവദിച്ചു.
കലാകാരന്മാർക്ക് നൽകുന്ന സഹായം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഫെലോഷിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുവാന്‍ ബജറ്റില്‍ തീരുമാനിച്ചു. കലാകാരന്മാര്‍ക്കായുള്ള വജ്രജൂബിലി ഫെലോഷിപ്പിനായി 13 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കലാകാരന്മാരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക് തെളിവാണിതെന്നു മന്ത്രി പറഞ്ഞു.
കേരള ചലച്ചിത്ര വികസന കോര്‍പറേഷന് കീഴിലെ തീയറ്ററുകളുടെ ആധുനികവത്കരണം, ഒടിടി പ്ലാറ്റ്ഫോം നിർമ്മാണം, സിനിമനിർമ്മാണം എന്നിവക്കായി 17 കോടി രൂപ അനുവദിച്ചു. സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര നാടകോത്സവത്തിനും കേരളസാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിനുമായി ഓരോ കോടി രൂപ വീതം നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..