30 July Friday

പ്രളയത്തെ പേടിക്കേണ്ട ; 500 കോടിയുടെ സമഗ്ര പാക്കേജ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


തിരുവനന്തപുരം
വെള്ളപ്പൊക്ക നിയന്ത്രണത്തിന്‌ സമഗ്ര പാക്കേജ്‌. ജലവിഭവ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നാണ്‌ 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുക. പ്രാഥമിക ഘട്ടത്തിന്‌ 50 കോടി രൂപ അനുവദിച്ചു. ജലാശയങ്ങളുടെയും നദീതടങ്ങളുടെയും ജലം വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്തിയും വർധിപ്പിച്ചുമാണ്‌ വെള്ളപ്പൊക്കനിയന്ത്രണം സാധ്യമാക്കുക. 

ഇതിനായി കനാലുകളുടെ വശങ്ങൾ സംരക്ഷിക്കും.   ഡീസിൽറ്റിങ്‌ വഴി ആഴംകൂട്ടും, അണക്കെട്ടുകൾ, ജലസംഭരണികൾ, നദികൾ എന്നിവയിൽ അടിഞ്ഞുകൂടിയ മണ്ണ്‌ നീക്കംചെയ്യും.  വെള്ളപ്പൊക്ക സ്ഥലങ്ങൾ അല്ലെങ്കിൽ  നദിക്കരയിലുള്ള പരന്ന പ്രദേശങ്ങൾ താഴ്‌ത്തി ജല ഒഴുക്ക്‌ ഉറപ്പാക്കും.  തടാകങ്ങൾ, ജലസേചന കനാലുകൾ, കായലുകൾ എന്നിവ ബന്ധിപ്പിച്ച്‌ ജലസംഭരണ പ്രദേശങ്ങൾ സൃഷ്ടിച്ച്‌ വെള്ളം താൽക്കാലികമായി സംഭരിക്കാനുള്ള സംവിധാനം സൃഷ്ടിക്കും.  ജലാശയങ്ങളിലെ മണലും മാലിന്യങ്ങളും നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top