തിരുവനന്തപുരം> സർക്കാരിന്റെ പരിസ്ഥിതി സൗഹർദ നയത്തെ ഒപ്പം ചേർത്ത് നിയമസഭയിൽ കടലാസുരഹിത ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പേപ്പറിന് പകരം ടാബ്‌ലറ്റിലായിരുന്നു ഇത്തവണയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. ധനമന്ത്രിയുടെ ആദ്യത്തെ ബജറ്റും കടലാസ് രഹിതമായിരുന്നു. എന്നാൽ, ഇത്തവണ പൂർണമായും കടലാസുരഹിതമാക്കാൻ ബജറ്റ് വിവരങ്ങളും രേഖകളുമെല്ലാം ‘കേരള ബജറ്റ്’ എന്ന ആപ്പിൽ ലഭ്യമാക്കി.
മന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ വിവരങ്ങളെല്ലാം ആപ്പിലെത്തി. ധനാഭ്യർത്ഥനകളും വിശദമായ എസ്റ്റിമേറ്റുകളും, റവന്യു സംബന്ധിച്ച വിശദമായ എസ്‌റ്റിമേറ്റ്, പദ്ധതിരേഖ, വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് തുടങ്ങി പ്രത്യേകമായും നൽകിയിട്ടുണ്ട്. രേഖകളുടെയെല്ലാം ഇംഗ്ലീഷ് പരിഭാഷയും ആപ്പിലുണ്ടായിരുന്നു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ആപ്പ് രൂപകൽപ്പന ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..