തിരുവനന്തപുരം > സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാപിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118 കോടി രൂപ അനുവദിച്ചിരുന്നു.
ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 8 കോടി രൂപയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 2 കോടി രൂപയും വാര്ഷികധനസഹായമായി നല്കിയതും ചരിത്രത്തില്‍ ആദ്യമാണ്. മുന്‍പ് വാര്‍ഷിക ധനസഹായമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 80 ലക്ഷം രൂപയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചു വന്നിരുന്നത്. ഇതാണ് 10 കോടി രൂപയായി വര്‍ദ്ധിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..