28 May Thursday

അതിര്‍ത്തിയില്‍ ഡോക്ടര്‍മാര്‍ സജീവം; രോഗികള്‍ക്കുണ്ടായ പ്രശ്‌നം കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തിരുവനന്തപുരം> കേരള- കര്‍ണാടക അതിര്‍ത്തിയില്‍ ഡോക്ടര്‍മാര്‍ സജീവമാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ പ്രശ്‌നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും കര്‍ണാടകയിലെ ആശുപത്രിയില്‍ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ട് പേകേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മംഗലാപുരത്തെത്തിയ ചില രോഗികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top