14 December Saturday

സ്‌പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച 4 യുഡിഎഫ്‌ എംഎൽഎമാർക്ക്‌ ശാസന; സഭയിൽ പ്രതിപക്ഷ ബഹളം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

തിരുവനന്തപുരം> പ്രതിപക്ഷ ബഹളത്തിനിടെ  ഇന്നലെ സ്‌പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച നാല്‌ എംഎൽഎമാക്കെതിരെ നടപടിയെടുത്തു. റോജി എം ജോൺ , എൽദോസ്‌ കുന്നപ്പിള്ളി , ഐ സി ബാലകൃഷ്‌ണൻ , അൻവർ സാദത്ത്‌ എന്നിവർക്കാണ്‌ ശാസന. 303 ചട്ടപ്രകാരമാണ്‌ നടപടി. പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. നടപടി അംഗീകരിക്കാനുള്ള ജനാധിപത്യബോധം കാണിക്കണമെന്നും സ്‌പീക്കർ പറഞ്ഞു.

നടപടിയെ തുടർന്ന്‌  തുടർന്ന്‌ പ്രതിപക്ഷം ഇന്ന്‌  ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ചു. ബഹളത്തെ തുടർന്ന്‌ സഭ നിർത്തിവെച്ചിരിക്കുകയാണ്‌.

ഷാഫി പറമ്പിൽ എംഎഐയെ പൊലീസ്‌ മർദ്ദിച്ചുവെന്നാരോപിച്ച്‌   പ്രതിപക്ഷം കൊണ്ടുവന്ന  അടിയന്തിര പ്രമേയത്തിന്‌ ഇന്നലെ അനുമതി നിഷേധിച്ചിരുന്നു.  ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച്‌ ബഹളമുണ്ടാക്കി. ഇതിനിടെയാണ്‌ നാല്‌  അംഗങ്ങൾ ഡയസിൽ കയറി മുദ്രാവാക്യം  വിളിച്ചത്‌.

 


പ്രധാന വാർത്തകൾ
 Top