25 August Sunday

മണി ചെയിൻ തട്ടിപ്പ‌ിനെതിരെ കർശന നടപടിയെടുക്കും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Jun 27, 2019

തിരുവനന്തപുരം> വിദ്യാർഥികളെ കെണിയിലാക്കി മണിചെയിൻ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ മണിചെയിൻ തട്ടിപ്പുകേസിൽ മണ്ണന്തല പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

2.38 ലക്ഷം മണിചെയിൻ തട്ടിപ്പിൽ വഞ്ചിച്ചു എന്നതാണ‌് കേസ‌്. പത്താം ക്ലാസുമുതൽ പ്രഫഷണൽ കോളജു വരെയുള്ള വിദ്യാർഥികൾ തട്ടിപ്പിന‌് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കും.

സ്‌കൂൾ പരിസരങ്ങളിൽ  ലഹരിവിൽപന ശക്തമായി തടയും.  അനാവശ്യമായി ആരും സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കാതിരിക്കാൻ പി ടി എയുമായി സഹകരിച്ച് ഗാർഡുമാരെ നിയമിക്കും. ഒപ്പം എൻ സി സി, എൻ എസ് എസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവരുടെ സേവനം ഉപയോഗിക്കും.

കലാലയങ്ങളിൽ സ‌്കൂളുകളിലും  വിദ്യാർഥി സംഘടകളുടെ പ്രവർത്തനം  കുറഞ്ഞത് തെറ്റായ പ്രവണതകൾ വർധിക്കാൻ കാരണമായതായും മോൻസ‌് ജോസഫിന്റെ ചോദ്യത്തിന‌് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top