20 April Tuesday

മുസ്ലിം ലീഗിന്‌ മൂന്ന്‌ സീറ്റുകൾ കൂടി; കോൺ. - ലീഗ്‌ യോഗത്തിൽ ധാരണ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

കോഴിക്കോട് > മുസ്ലീം ലീഗ്-കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായതായാണ്‌ സൂചന. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും.

ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺ​ഗ്രസ് - ലീ​ഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമം​ഗലവും വച്ചുമാറാൻ ധാരണയായി. ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മിൽ വച്ചുമാറാനും ധാരണയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top