18 June Friday

ആദ്യഫല സൂചനകളിൽ എൽഡിഎഫിന്‌ ലീഡ്‌ ; 10 ജില്ലകളിൽ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

കോഴിക്കോട് ശാന്തിനഗർ കോളനിയിലെ വൈഷ്ണവവീട്ടിലെ ആഘോഷം. ഫോട്ടോ: പി വി സുജിത്‌


കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന്‌ വ്യക്‌തമായ മുന്നേറ്റം . ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ്‌  മുന്നിലാണ്‌. യുഡിഎഫ്‌ 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്‌. കാസർകോട്‌, വയനാട്‌, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ  10  ജില്ലകളിലും എൽഡിഎഫാണ്‌ മുന്നിൽ

വോട്ടെണ്ണൽ രാവിലെ എട്ടിന്‌ തുടങ്ങി. ആദ്യം പോസ്‌റ്റൽ വോട്ടുകളാണ്‌ എണ്ണിയത്‌. .25 ദിവസത്തെ കാത്തിരിപ്പിന്‌ ശേഷമാണ്‌ സംസ്‌ഥാനത്ത്‌ വോട്ടെണ്ണുന്നത്‌. കേരളം കൂടാതെ തമിഴ്‌നാട്‌, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. മലപ്പുറമടക്കം  ലോക്‌സഭാമണ്ഡലങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലവും ഇന്നറിയാം .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top