06 August Friday

ദുരിതാശ്വാസ നിധിയിലേക്ക് കെൽട്രോൺ 30 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

തിരുവനന്തപുരം > കോവിഡ് പശ്ചാത്തലത്തിൽ കെൽട്രോൺ ഗ്രൂപ്പ് കമ്പനി ജീവനക്കാരും മാനേജ്മെന്റും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന നൽകി. മന്ത്രി പി രാജീവിന് കെൽട്രോൺ ചെയർമാൻ & മാനേജിങ് ഡയറക്‌ടർ എൻ നാരായണമൂർത്തി തുക കൈമാറി.

കെൽട്രോൺ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 2021 മെയ് മാസത്തിൽ ആരോഗ്യവകുപ്പിന് 2000 പൾസ് ഓക്‌സിമീറ്ററുകളും, ജൂൺ മാസത്തിൽ ഓൺലൈൻ ക്ളാസ്സുകളിൽ പങ്കെടുക്കുന്നതിനായി നാല് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും കെൽട്രോൺ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top