23 May Monday

കേളി കലാസാംസ്കാരിക വേദിയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022


റിയാദ്>  കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ യൂണിറ്റ്  സമ്മേനങ്ങൾക്ക് തുടക്കമായി. ആഗസ്‌റ്റിലാണ്‌ കേന്ദ്രസമ്മേളനം.

അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് സമ്മേളനം സി കെ രാജു നഗറിൽ സിറ്റി യൂണിറ്റ് അംഗം ജ്യോതിലാൽ  സമ്മേളനം ഉദ്ഘാടനം ചെയ്തു. വത്സൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠ കുമാർ അധ്യക്ഷനായി.  യൂണിറ്റ് സെക്രട്ടറി മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും,  ട്രഷറർ മണി വരവ്-ചെലവ് റിപ്പോർട്ടും, കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേന്ദ്ര കമ്മറ്റി അംഗം ബോബി മാത്യു, യൂണിറ്റ് സെക്രട്ടറി മോഹൻദാസ്  എന്നിവർ  ചർച്ചകൾക്ക് മറുപടി നൽകി. ഭാരവാഹികൾ: പ്രസിഡന്റ്‌:  ജയൻ അടൂർ,  സെക്രട്ടറി :മോഹൻ ദാസ്, ട്രഷറർ: വിനീഷ്  കേളി അൽഖർജ് ഏരിയ സിത്തീൻ യൂണിറ്റ് പ്രസിഡന്റ് ജയൻ അടൂർ,  സെക്രട്ടറി മോഹൻ ദാസ്, ട്രഷറർ വിനീഷ്.

ഉമ്മുൽഹമാം നോർത്ത് യൂണിറ്റ് സമ്മേളനം  സന്ദീപ് നഗറിൽ മുറൂജ് യൂണിറ്റ് അംഗം ഷിഹാബുദ്ധീൻ കുഞ്ചിസ്  ഉദ്ഘാടനം ചെയ്തു. പി.സുരേഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അൻസാർ കെ എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സുരേഷ്‌ വരവ്-ചെലവ് റിപ്പോർട്ടും കേളി സെക്രട്ടറിയേറ്റ്  അംഗം ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, അൻസാർ കെ.എം. എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.

ഭാരവാഹികളായി  പ്രസിഡന്റ്: ഷാജഹാൻ.കെ, സെക്രട്ടറി :അൻസാർ കെ.എം, ട്രഷറർ :ഹരിലാൽ ബാബു എന്നിവരെ തിരഞ്ഞെടുത്തു.  അൻസാർ കെ എം സമ്മേളനത്തിന് നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top