16 January Saturday

വികസന വിരോധികൾക്കെതിരെ കീഴ്‌മാട്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അട്ടിമറിച്ചും ഡിവിഷൻ വികസനത്തിന്‌ തുരങ്കംവച്ച യുഡിഎഫിനെതിരെയുള്ള പ്രതിഷേധമാണ്‌ കീഴ്‌മാടിൽ ഉയരുന്നത്‌. കൃഷിയെയും കർഷകരെയും തൊഴിലാളികളെയും അവഗണിച്ചു. സർക്കാർ നേരിട്ട്‌ അനുവദിച്ച 4.5 കോടി  ചെലവിൽ നിർമിച്ച തെക്കേ വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഇപ്പോൾ ഹൈടെക്‌ ആണ്‌. മുഖ്യമന്ത്രിയുടെ പ്രാദേശിക വികസനപദ്ധതി ഉപയോഗിച്ച് എൽഡിഎഫ്‌ നേതൃത്വത്തിൽ വാഴക്കുളം, കീഴ്‌മാട്‌ പഞ്ചായത്തുകളിൽ വികസനപ്രവർത്തനങ്ങൾ തുടരുന്നു. കീഴ്‌മാട്, വാഴക്കുളം പഞ്ചായത്തുകളും വെങ്ങോല പഞ്ചായത്തിലെ 7, 9 വാർഡുകളുമുൾപ്പെടെ 41 വാർഡുകളാണ്‌ ഡിവിഷനിലുള്ളത്‌.
വാഴക്കുളം  പഞ്ചായത്തിനെ ഐഎസ്‌ഒ നിലവാരത്തിലേക്ക്‌ ഉയർത്തി വികസനക്കൊടി പാറിച്ച ഖ്യാതിയോടെയാണ്‌ എൽഡിഎഫ്‌ സാരഥി ഷെറീന ബഷീർ വോട്ട്‌ അഭ്യർഥിക്കുന്നത്‌.

2015ൽ വാഴക്കുളം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രയായി വിജയിച്ചു. 2018ൽ പഞ്ചായത്ത് പ്രസിഡന്റായി. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ്, സർക്കാർ ക്യാഷ് അവാർഡുകൾ എന്നിവ പഞ്ചായത്തിന്‌ ലഭ്യമാക്കി. എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്തേക്ക്‌. ബിഎസ്‌സി ബിരുദം. ഭർത്താവ്: ബഷീർ (ബിസിനസ്). മക്കൾ: മുഹമ്മദ് ഫൈസൽ, ഫാത്തിമ ബഷീർ,  മുഹമ്മദ് ഫാരിസ്.

മുൻ വാഴക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനിത റഹീമാണ്‌ യുഡിഎഫിനായി രംഗത്തുള്ളത്‌. മഹിളാ കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡന്റ്, നിയോജകമണ്ഡലം സെക്രട്ടറി, ജനശ്രീ മിഷൻ പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികളിലും പ്രവർത്തിച്ചു. ബിഎ ബിരുദം. റബർ മാർക്കിന്റെ റൂബക്ക് ബലൂൺസ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭർത്താവ്: റഹിം. മക്കൾ: റിസ്‌മ, റഹദ്.

മഹിളാ മോർച്ച ജില്ലാ വൈസ്‌ പ്രസിഡന്റും ബിജെപി ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രസന്ന വാസുദേവനാണ്‌ എൻഡിഎ സ്ഥാനാർഥി. ദീർഘകാലം നേഴ്‌സറി ടീച്ചറായിരുന്നു. ഭർത്താവ്: വാസുദേവൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top